Saturday, 6 December 2025

ഐബിയിൽ 362 മൾട്ടിടാസ്‌കിങ് സ്‌റ്റാഫ് ജോലി ഒഴിവുകൾ

*ഐബിയിൽ 362 മൾട്ടിടാസ്‌കിങ് സ്‌റ്റാഫ് ജോലി ഒഴിവുകൾ*

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലി ജൻസ് ബ്യൂറോയുടെ സബ്‌സിഡിയറികളിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (ജനറൽ) തസ്‌തികയിൽ 362 ഒഴിവ്. നേരിട്ടുള്ള നിയമനം.
തിരുവനന്തപുരം ഉൾപ്പെട്ട സബ്‌സിഡിയറി ഇന്റലി ജൻസ് ബ്യൂറോയിൽ (എസ്ഐബി) 13 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ ഡിസംബർ 14 വരെ മാത്രം

യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ 'Domicile' സർട്ടിഫിക്കറ്റ്.

▪️പ്രായം: 18-25
▪️ശമ്പളം: 18,000-56,900 രൂപ
▪️ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാരായ പുരുഷൻമാർക്ക് 650 രൂപ (പരീക്ഷാഫീസ് 100 രൂപയും റിക്രൂട്‌മെൻ്റ് പ്രോസസിങ് ചാർജ് 550 രൂപയും). മറ്റുള്ളവർക്കു റിക്രൂട്‌മെൻ്റ് പ്രോസസിങ് ചാർജായ 550 രൂപ മതി. ഓൺലൈനായും ഓഫ് ലൈനായും ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ അടിസ്ഥാനമാക്കി.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.mha.gov.in, www.ncs.gov.in
പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.

No comments:

Post a Comment

Hiring Office Staff at Trivandrum

WE ARE HIRING. *📌👩‍💼OFFICE STAFF* @ TRIVANDRUM 👉Females preferred 👉Age below 35 👉Qualification:12 th above. 👉 Must have computer know...